ഊട്ടി: ഊട്ടിയിൽ 138-ാമത് ശ്വാന പ്രദർശനമേളയ്ക്കു തുടക്കം. 55 ഇനങ്ങളിൽപ്പെട്ട 435 നായ്ക്കളാണ് പ്രദർശനത്തിലുള്ളത്. മേള നാളെ സമാപിക്കും.
വേനൽക്കാലത്ത് ഊട്ടിയിൽ നടത്താറുള്ള വിവിധ മേളകളുടെ ഭാഗമായാണ് ശ്വാനമേളയും സംഘടിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ കെന്നൽ ക്ലബാണ് സംഘാടകർ. കോമൺ ഹൗണ്ട്, സിപ്പിപാറൈ, ഗോംബൈ, കന്നി, മഡുൽ ഹൗണ്ട്, ബസ്നി, രാജപാളയം, റാംപൂർ ഹൗണ്ട് എന്നിവയുൾപ്പെടെ 55 ഇനങ്ങളിൽപ്പെട്ട നായ്ക്കളാണ് പ്രദർശനത്തിലുള്ളത്. ഓസ്ട്രേലിയൻ ചെബാർക്ക്, ബ്രസീലിയൻ ബെറാത്ത് ഡി പ്രെസിനാരിയോ എന്നീ രണ്ട് പുതിയ ഇനം നായകളും പ്രദർശനത്തിലുണ്ട്.
ഓസ്ട്രേലിയ, കസാക്കിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൻരെ വിധികർത്താക്കളെന്നു കെന്നൽ ക്ലബ് പ്രസിഡന്റ് രജനി കൃഷ്ണമൂർത്തിയും സെക്രട്ടറി മോട്ടേഷ് അകിയറും പറഞ്ഞു.